ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നും ബാഗ്ലൂരിലേക്ക് പോകുകയായിരുന്ന ഗോ എയര്‍ 201 വിമാനത്തിന് തീപിടിച്ചു. ഇതേ തുടര്‍ന്ന് ദല്‍ഹിയില്‍ നിന്നും പുറപ്പെട്ട് അല്‍പസമയത്തിനുള്ളില്‍ അടിയന്തിരമായി വിമാനം ഇറക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ അടിഭാഗത്താണ് തീപിടുത്തമുണ്ടായത്.  ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ ഉടന്‍ പുറത്തെത്തിച്ചു. തുടര്‍ന്ന് മൂന്ന് ഫയര്‍ എഞ്ചിനുകള്‍ വിമാനത്താവളത്തിലെത്തുകയും തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ദല്‍ഹി ഫയര്‍ സര്‍വ്വീസ് ഡയറക്ടര്‍ എ.കെ ശര്‍മ്മ പറഞ്ഞു.