ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്കശാലയ്ക്ക് തീപിടിച്ച് 22 മരണം. അപകടത്തില്‍ പത്ത് പേര്‍ക്ക് ഗുരുതര പരുക്കേറ്റിറ്റുണ്ട്. ബലഘട്ട് ജില്ലയിലെ ഭട്ടാന്‍ വില്ലേജിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജില്ലാ അസ്ഥാനമായ കോട്വാലിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.


Also Read: തന്റെ ജാക്കറ്റ് അടിച്ചു മാറ്റിയ കള്ളനെ യുവരാജ് കയ്യോടെ പിടിച്ചു; പക്ഷെ അപ്പോഴും ‘ ആ ഒരാള്‍’ ആരെന്നു തേടി തലപുകഞ്ഞ് സോഷ്യല്‍ മീഡിയ


22 പേരുടെ മൃതശരീരം കണ്ടെടുത്തെന്നും പരുക്കേറ്റ പത്തോളം പേരെ ആശുപത്രിയില്‍ എത്തിച്ചെന്നും ജില്ലാ കളക്ടര്‍ ഭരത് യാദവ് പറഞ്ഞു. രണ്ട് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീ പൂര്‍ണമായും അണച്ചെന്നും ജനസാന്നിധ്യം ഇല്ലാത്ത പ്രദേശത്താണ് ഫാക്ടറി സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാരിഷ് അഹമ്മദ് എന്നയാളുടെ പേരിലുള്ളതാണ് ഫാക്ടറി. ഫാക്ടറിയിലെ ജോലിക്കാരാണ് അപകടത്തില്‍പെട്ടതെന്നും ജോലി നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.


Don’t Miss: ആര്‍.അശ്വിന്റെ സാമ്പാറില്‍ ഇതിഹാസ താരം വലിച്ചു കൊണ്ടിരുന്ന സിഗററ്റിന്റെ കുറ്റിയിട്ടത് എന്തിനായിരുന്നു?; തുറന്നു പറഞ്ഞ് സ്പിന്‍ മാന്ത്രികന്‍


തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ജോലിക്കാര്‍ ആരെങ്കിലും വലിച്ചുകൊണ്ടിരുന്ന ബീഡി അലക്ഷ്യമായി വലിച്ചെറിഞ്ഞതാകാം കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.