എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് തീപിടുത്തം
എഡിറ്റര്‍
Monday 25th June 2012 12:17am

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയ ആസ്ഥാനത്ത് തീപിടുത്തം. നോര്‍ത്ത് ബ്ലോക്കില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം, സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്നിവരുടെ ഓഫീസുകള്‍ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്.  ഇന്നലെ ഉച്ചയോടെയാണ് സംഭവം. അതീവ സുരക്ഷാമേഖലയിലാണ് തീപിടുത്തം ഉണ്ടായത്.

മുകള്‍ നിലയിലേക്കുള്ള പടികളോടുചേര്‍ന്ന ജനലിലാണ് ആദ്യം തീ കണ്ടത്. സംഭവസമയത്ത് മന്ത്രമാര്‍ ഓഫീസിലുണ്ടായിരുന്നില്ല. അഗ്നിശമനസേനയുടെ എട്ടുയൂണിറ്റുകള്‍ ശ്രമിച്ചാണ് തീയണച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.

തീപിടുത്തത്തില്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ നാശനഷ്ടമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ഇതുവരെയുണ്ടായ തീപിടുത്തത്തില്‍ ഒടുവിലത്തേതാണ് ഇത്. മധ്യദല്‍ഹിയിലെ ചേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മുന്നൂറിലധികം കുടിലുകള്‍ കത്തിനശിച്ചിരുന്നു.

നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയ ആസ്ഥാനത്തിന്റെ താഴത്തെ നിലയില്‍ കഴിഞ്ഞ ഏഴിനും പാര്‍ലമെന്റിന് സമീപം സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ എട്ടിനും സുപ്രീംകോടതി സമുച്ചയത്തിനുള്ളിലെ ബാങ്കില്‍ കഴിഞ്ഞ 17 നും തീപിടുത്തമുണ്ടായിരുന്നു.

Advertisement