Categories

അ­മേ­രിക്കന്‍ വി­മാ­ന­ത്തില്‍ തീ: യാ­ത്ര­ക്കാ­രെ ഒ­ഴി­പ്പി­ച്ചു

ചിക്കാ­ഗോ: ചിക്കാഗോ വി­മാ­ന­ത്താ­വ­ള­ത്തില്‍ ലാന്റ് ചെ­യ്യു­ന്ന­തി­നിടെ വി­മാ­ന­ത്തി­ന് തീ­പി­ടിച്ച­ത് യാ­ത്ര­ക്കാ­രെ പ­രി­ഭ്രാ­ന്ത­രാക്കി. വി­മാ­ന­ത്തില്‍ തീയും പു­കയും ഉ­യര്‍­ന്ന­തി­നെ തു­ടര്‍­ന്ന് യാ­ത്ര­ക്കാ­രെ അ­ടി­യ­ന്തി­ര­മായി ഒ­ഴി­പ്പി­ക്കു­ക­യാ­യി­രുന്നു. ഒ ഹാരെ ഇന്റര്‍ നാ­ഷ­ണല്‍ എയര്‍­പോര്‍­ട്ടി­ലാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. തി­ക്കിലും തി­ര­ക്കിലും പെ­ട്ട് ആ­റ് പേര്‍­ക്ക് നി­സാ­രമാ­യ പ­രി­ക്കേ­റ്റി­ട്ടുണ്ട്.

188 യാ­ത്ര­ക്കാ­രും 11 ജീ­വ­ന­ക്കാ­രു­മാ­യി­രു­ന്നു യു­നൈറ്റ­ഡ് എയര്‍­ലൈന്‍­സി­ന്റെ 949 ന­മ്പര്‍ വി­മാ­ന­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്. ല­ണ്ട­നില്‍ നി­ന്ന് വ­രി­ക­യാ­യി­രു­ന്നു വി­മാനം. വി­മാ­ന­ത്തി­ലെ എ­മര്‍­ജന്‍­സി വാ­തി­ലി­ലൂ­ടെ­യാ­ണ് നി­രവ­ധി പേര്‍ ര­ക്ഷ­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.