എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയിലെ ഹിമാലയ ഹൗസില്‍ വന്‍തീപിടുത്തം; ആളപായമില്ല
എഡിറ്റര്‍
Monday 19th November 2012 9:08am

ന്യൂദല്‍ഹി: സെന്‍ട്രല്‍ ദല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ഹിമാലയ ഹൗസില്‍ വന്‍തീപിടുത്തം. രാവിലെ 6.20 ഓടെയാണ് തീപിടുത്തമുണ്ടായത്.

Ads By Google

ബഹുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് തീപടര്‍ന്നിരിക്കുന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 ഓളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്.

മൂന്നാം നിലയിലാണ് തീപിടുത്തം ആദ്യമുണ്ടായത്. പിന്നീട് നാല് നിലകളിലേക്ക് കൂടി പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം.

തീപടരുന്ന സമയത്ത് കെട്ടിടത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവര്‍ ഉടന്‍ തന്നെ  ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഏതാണ്ട് 3 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.

അമേരിക്കന്‍, ബ്രിട്ടീഷ് നയതന്ത്ര കാര്യാലയത്തിന് സമീപത്താണ് പതിനെട്ട് നിലയുള്ള ഹിമാലയന്‍ ഭവന്‍. കെട്ടിടത്തിന്റെ ആറോ ഏഴോ നിലകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് ഉള്ളത്.

തീപടര്‍ന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായത് അപകടത്തിന്റെ തീവ്രത കുറച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ 8 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ദല്‍ഹി ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ എ.കെ. ശര്‍മ പറഞ്ഞു.

വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Advertisement