എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ബാന്ദ്ര-കുര്‍ല കോംപ്ലക്‌സില്‍ തീപിടുത്തം
എഡിറ്റര്‍
Friday 7th September 2012 1:16pm

മുംബൈ: മുംബൈയിലെ ബാന്ദ്ര-കുര്‍ല കോംപ്ലക്‌സില്‍ തീപിടുത്തം. ബാന്ദ്ര കുര്‍ല കോംപ്ലെക്‌സിലെ ഫസ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കെട്ടിടത്തിനാണ് തീപിടിച്ചത്.

രാവിലെ 10.45 ഓടെയാണ് സംഭവം. എഫ്.ഐ.എഫ്.സിയുടെ 11ാം  നിലയില്‍ നിന്നാണ് തീപടര്‍ന്നത്. 13ാം നിലയിലേക്കും തീ വ്യാപിച്ചു.

Ads By Google

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ അധികം ആളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നില്ല.

സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചു. ആറ് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement