കോഴിക്കോട്: മെഡിക്കല്‍ കോളേജിന് ഫയര്‍ഫോഴ്‌സിന്റെ നോട്ടീസ്. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് കോളേജിന് നോട്ടീസ് നല്‍കിയത്.

Subscribe Us:

ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് ഫയര്‍ഫോഴ്‌സിന്റെ അംഗീകാരമില്ലാത്തും കേന്ദ്രത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടുമാണ് ഫയര്‍ഫോഴ്‌സ് മെഡിക്കല്‍ കോളേജിന് നോട്ടീസ് നല്‍കിയത്.

പതിനാല് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടികള്‍ എടുത്തിട്ടില്ലെങ്കില്‍ ആശുപത്രി അടച്ചുപൂട്ടുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.