എഡിറ്റര്‍
എഡിറ്റര്‍
പത്തനാപുരത്ത് പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു
എഡിറ്റര്‍
Sunday 20th January 2013 10:58am

കൊല്ലം: കൊല്ലം: പത്തനാപുരം മാലൂരില്‍ പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ചു മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പടക്കശാലയുടെ ഉടമ പ്രസേനന്റെ മകന്‍ ആദര്‍ശ്, പൊടിയന്‍ എന്നിവരാണ് മരിച്ചത്.

Ads By Google

മരിച്ച മറ്റൊരാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇന്ന് രാവിലെ 9. 30 ഓടെയാണ് പടക്കശാലയ്ക്ക തീപിടിച്ചത്. വന്‍ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ടാണ് ആളുകള്‍ സംഭവം അറിയുന്നത്.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ ചെന്നെങ്കിലും തുടര്‍ച്ചയായ പൊട്ടിത്തെറികള്‍ ഉണ്ടാവുകായിരുന്നു. അപകടമുണ്ടായി ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് ഫയര്‍ഫോഴ്‌സിന് സംഭവസ്ഥലത്തെത്തിയത്.

പടക്കശാല സ്ഥിതി ചെയ്യുന്നത് റബ്ബര്‍ കാടിനുള്ളിലായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായെത്താന്‍ ഫയര്‍ഫോഴ്‌സിന് പെട്ടെന്ന് സാധിച്ചിരുന്നില്ല. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെയും പൊട്ടിത്തെറിയുണ്ടായത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി.

സമീപപ്രദേശത്ത് അധികം വീടുകളില്ലാത്തനിലാണ് അപകടത്തിന്റെ തീവ്രത കൂടാതിരുന്നതെന്നാണ് അറിയുന്നത്.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചുകഴിഞ്ഞു. പത്തനാപുരത്തെ റബ്ബര്‍ തോട്ടത്തിന് നടുവിലാണ് പടക്ക നിര്‍മാണശാല സ്ഥിതി ചെയ്യുന്നത്. 2002 ല്‍ ലൈസന്‍സ് ലഭിച്ച പടക്കനിര്‍മാണ ശാലയാണ് ഇത്.

പടക്കശാലയ്ക്കകത്ത് നാല് പേരാണ് ഉണ്ടായിരുന്നത്. പൊട്ടിത്തെറിയുണ്ടായതിന് ശേഷം പടക്കശാലയ്ക്കകത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അതേസമയം അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10000 രൂപയുടെ അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Advertisement