ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം. ആളപായമില്ല.

Ads By Google

പുലര്‍ച്ചെ രണ്ടേമുക്കാലിന് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ റൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. ഹാളിന്റെ സീലിങ്ങിനും തകരാറുണ്ടായി. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.

തീപിടുത്തമുണ്ടായതോടെ ഏഴ് അന്താരാഷ്ട്ര സര്‍വ്വീസുകളടക്കം 12 വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലേക്ക് വരേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. രണ്ടായിരത്തിലേറെ പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്.

എന്നാല്‍ രാജ്യാന്തര ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

മറ്റ് വമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിരിക്കുന്ന വിമാനങ്ങള്‍ ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്ന് എയര്‍പോട്ട് അധികൃതര്‍ പറഞ്ഞു.

തീപിടുത്തത്തെ തുടര്‍ന്ന് കറുത്ത പുക ഉയര്‍ന്നതാണ് വിമാനസര്‍വീസുകളെ പ്രതികൂലമായി ബാധിച്ചത്.