ബാംഗ്ലൂര്‍: തീപ്പിടുത്ത ഭീഷണിയെ തുടര്‍ന്ന് കൈഗ അണുശക്തി നിലയം അടച്ചു. ശനിയാഴ്ച്ച രാത്രിയോടെ റിയാക്ടറില്‍ നിന്നും പുക ഉയര്‍ന്നതാണ് ആശങ്കയുയര്‍ത്തിയത്.

കൈഗയിലെ മൂന്നാം യൂണിറ്റില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രത്തിലെ മുന്നറിയിപ്പ് സംവിധാനം ശബ്ദം പുറപ്പെടുവിക്കുകയും അധികൃതര്‍ വേണ്ട നടപടികളെടുക്കുകയുമായിരുന്നുവെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ആശങ്കപ്പെടാനായി ഒന്നുമില്ലെന്ന് സ്റ്റേഷന്‍ മേധാവി ജെ.പി ഗുപ്ത വ്യക്തമാക്കി.

2007ലായിരുന്നു കൈഗയിലെ മൂന്നാം യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. 220 മെഗാവാട്ട് ഉത്പ്പാദനക്ഷമതയുള്ള നാല് യൂണിറ്റുകളാണ് കൈഗയിലുള്ളത്.