എഡിറ്റര്‍
എഡിറ്റര്‍
ബജറ്റവതരണ ഒരുക്കങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ അഗ്നിബാധ: നിയന്ത്രണ വിധേയമെന്ന് സുരക്ഷാ ജീവനക്കാര്‍
എഡിറ്റര്‍
Tuesday 31st January 2017 11:27pm

parliament-fire

 

ന്യൂദല്‍ഹി: ബജറ്റ് അവതരണത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടെ പാര്‍ലമെന്റില്‍ അഗ്നിബാധ. പാര്‍ലമെന്റ് മന്ദിരത്തിലെ 50ാംനമ്പര്‍ മുറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നി ശമനസേനയുടെ 12 ഒാളം യൂണിറ്റുകളാണ് തീ അണക്കുന്നതിന് നേതൃത്വം നല്‍കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Also read നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് 


നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ലമെന്റില്‍ തീപിടുത്തമുണ്ടായത്. മുറിയിലുണ്ടായിരുന്ന യു.പി.എസിന് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സുരക്ഷാ ജീവനക്കാരുടെ പ്രാഥമിക നിഗമനം. ബജറ്റ് അവതരിപ്പിക്കാനിരിക്കെയുള്ള തീപ്പിടുത്തം പാര്‍ലമെന്റില്‍ ആശങ്കയുളവാക്കി.

ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ഇന്നാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പൊതു ബജറ്റും റെയില്‍വേ ബജറ്റും സമന്വയിപ്പിച്ച് സംയുക്തമായാണ് ഇത്തവണ ബജറ്റവതരിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ ബജറ്റിന്.

Advertisement