മലപ്പുറം: ജില്ലാ കലക്ടറുടെ ചേംബറില്‍ തീ­പി­ടു­ത്തം. ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് രാ­വിലെ ഓ­ഫീ­സി­ലെ­ത്തി­യ­പ്പോ­ഴാ­ണ് തീ­പി­ടു­ത്തം ഉ­ണ്ടായ­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ട­ത്. വ്യാ­ഴാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ ഫര്‍ണിച്ചര്‍ കത്തി നശിച്ചു.

രണ്ടു കസേരകള്‍ കത്തിയമര്‍ന്നിട്ടുണ്ട്. ചുമരും ഉപകരണങ്ങളും പുക മൂലം കരിപിടിച്ച നിലയിലാണ്. സി എഫ് എല്‍ ബള്‍ബ് ഹോള്‍ഡറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളിലും പുക കണ്ടിരുന്നൂവെന്ന് കലക്ടറേറ്റിലെ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് ഇലക്ട്രിക്കല്‍ വിഭാഗത്തെ പരാതി അറിയിച്ചിരുന്നു. ഇപ്പ പരിഗ­ണിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധിച്ചിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ കലക്ടറേറ്റിലെത്തി പരിശോധന നടത്തി. ഡി വൈ എസ് പി കെ എസ് സുദര്‍ശനാണ് അന്വേഷണ ചുമതല.