എഡിറ്റര്‍
എഡിറ്റര്‍
ബ്രസീലില്‍ നിശാ ക്ലബ്ബില്‍ അഗ്നിബാധ: 245 പേര്‍ മരിച്ചു
എഡിറ്റര്‍
Monday 28th January 2013 12:00am

സാവോ പോളോ:  തെക്കന്‍ ബ്രസീലിലെ നിശാ ക്ലബില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ 245 പേരെങ്കിലും മരിച്ചതായാണ് സൂചന. നഗരത്തിലെ പ്രശസ്തമായ കിസ് നിശാ ക്ലബിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Ads By Google

പാര്‍ട്ടിക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗമാണ് തീപ്പിടുത്തത്തിന് കാരണമായി കരുതുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അഗ്‌നിബാധ. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.

ക്ലബ്ബില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ഒരുവഴി മാത്രമേയുള്ളൂ. അപകടമുണ്ടായതോടെ ഈ വഴിയിലൂടെ ആളുകള്‍ പുറത്ത് കടക്കാന്‍ ശ്രമിച്ചതും മരണ സംഖ്യ കൂട്ടി.

നിശാ ക്ലബില്‍ രണ്ടായിരം പേര്‍ക്കുള്ള സ്ഥലമായിരുന്നു ഉണ്ടായിരുന്നതെന്നും നിശാ പാര്‍ട്ടി നടക്കുമ്പോള്‍ ക്ലബില്‍ ഇതില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.

അപകടത്തെക്കുറിച്ച് ബ്രസീല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാന്റാ മരിയയിലെ നിശാ ക്ലബില്‍ കോളേജിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്. ക്ലബിന്റെ മച്ചില്‍ ശബ്ദസംവിധാനത്തിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള പാളികളിലൂടെയാണ് തീ ആളിപ്പടര്‍ന്നത്.

Advertisement