ധാക്ക: ബംഗ്ലാദേശില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു. ധാക്കയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗാസിപൂരിലെ ഒരു വസ്ത്ര നിര്‍മാണ ശാലയിലാണ് അപകടം നടന്നത്. മരണപ്പെട്ടവരില്‍ 15 സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ 18 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയായിരുന്നു ദുരന്തം നടന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങളിലെ അനാസ്ഥയാണ് നിരന്തരമായി ബംഗ്ലാദേശിലെ വസ്ത്രനിര്‍മാണശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ക്കിടയാക്കുന്നത്.