Categories

മധു കോഡക്കെതിരേ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

റാഞ്ചി: ജാര്‍ഡഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡക്കെതിരേ സി ബി ഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അളവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചു എന്ന കേസില്‍ കഴിഞ്ഞയാഴ്ച്ചയാണ് കോഡക്കെതിരേ സി ബി ഐ അന്വേഷണം ആരംഭിച്ചത്. കോഡയുടെ മന്ത്രിസഭയില്‍ഡ അംഗങ്ങളായിരുന്ന ആറുപേര്‍ക്കെതിരേയും എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ ദുര്‍ഗ ഓറന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലായിരുന്നു കോടതി കോടക്കെതിരേ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും നികുതി വകുപ്പും നടത്തിയ പരിശോധനയില്‍ കോഡയും സഹമന്ത്രിമാരും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി തെളിഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.