എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് മിഠായിതെരുവില്‍ വന്‍ തീപിടുത്തം
എഡിറ്റര്‍
Wednesday 22nd February 2017 1:00pm

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തം. രാധാ തിയേറ്ററിനടുത്തുള്ള മോഡേണ്‍ ടെക്‌സ്റ്റൈല്‍സിനാണ് ആദ്യം തീപിടിച്ചത്.

പിന്നീട് അടുത്തുള്ള അഞ്ച് കടകളിലേക്ക് തീപടരുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തുകയാണ്.

എങ്ങനെയാണ് തീപിടുത്തമുണ്ടാതെന്ന് വ്യക്തമല്ല. മോഡേണ്‍ എന്ന കടയുടെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചെന്നാണ് അറിയുന്നത്.

ആറ് ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണച്ചുകൊണ്ടിരിക്കുയാണ്. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.


Dont Miss ആലുവയിലെ ആ നടന്‍ ഞാനല്ല; ഞാന്‍ എന്ത് ചെയതിട്ടാണ് ഇങ്ങനെ പെരുമാറുന്നത്; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് 


കടയ്ക്കകത്ത് നാല് ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്നാണ് കടയുടമ പറയുന്നത്. അതും ആശങ്ക പരത്തുന്നുണ്ട്.

മറ്റ് കടകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലമായതിനാല്‍ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീ ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുയാണ്. മൂന്നാം നിലയില്‍ നിന്നും കനത്ത പുക പുറത്തേക്ക് വരുന്നുണ്ട്. സംഭവം നടന്ന് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴും തീയണക്കാന്‍ ഫയര്‍ഫോഴ്‌സിന് സാധിച്ചിട്ടില്ല.

ഫയര്‍ എഞ്ചിനുകള്‍ക്ക് കടയ്ക്ക് സമീപത്തേക്ക് എത്താന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വളരെ ഇടുങ്ങിയ റോഡായതിനാല്‍ തന്നെ ഒരു ഫയര്‍ എഞ്ചിന് വന്ന് പോയതിന് ശേഷം മാത്രമേ അടുത്ത ഫയര്‍ എഞ്ചിന് എത്താന്‍ കഴിയുന്നുള്ളൂ.

ഫയര്‍ഫോഴ്‌സിനും പൊലീസിനുമൊപ്പം നാട്ടുകാര്‍ നേരിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ ഫയര്‍യൂണിറ്റുകള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുയാണ്.

Advertisement