rajdhani

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം രാജധാനി എക്‌സപ്രസ് തടഞ്ഞ സംഭവത്തിന് പിന്നില്‍ മാവോവാദികളാണെന്ന് പറയുമ്പോഴും സംഭവത്തില്‍ പോലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. എഫ് ഐ ആറില്‍ ഡല്‍ഹി-ഭവനേശ്വര്‍ രാജധാനി അക്‌സ്പ്രസ് അജ്ഞാതര്‍ റാഞ്ചിയെന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്.

അതേ സമയം മാവോയിസ്റ്റ് നേതാക്കളായ കിഷന്‍ജി, അസിത് മഹാതോ എന്നിവര്‍ ഇന്നലെ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനകീയ കമ്മിറ്റി( പി സി എ പി എ)യുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടയല്‍ നടത്തിയതെന്നാണ് പറഞ്ഞിരുന്നത്. വെസ്റ്റ് മിഡ്‌നാപൂരിലെ ജര്‍ഗ്രാം സ്റ്റേഷനടുത്ത് ബന്‍സ്ഥാലാ എന്ന സ്ഥലത്തായിരുന്നു 500 ഓളം വരുന്ന സംഘം ട്രെയിന്‍ തടഞ്ഞത്.