Categories

വിദ്യാബാലനെതിരെ എഫ്.ഐ.ആര്‍

vidya-balanഹൈദരാബാദ്: ഡര്‍ട്ടി പിക്ചര്‍ സിനിമയുടെ പോസ്റ്ററുകളില്‍ അശ്ലീലമായി പ്രത്യക്ഷപ്പെട്ടുവെന്ന പരാതിയില്‍ നടി വിദ്യാബാലനെതിരെ എഫ്.ഐ.ആര്‍. സായി കൃഷ്ണ ആസാദ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമുള്ള ഡര്‍ട്ടി പിക്ചര്‍ പോസ്റ്ററുകള്‍ അശ്ലീലമാണെന്നും സ്ത്രീകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെന്നും കാണിച്ചാണ് അഭിഭാഷകന്‍ കൂടിയായ സായി കൃഷ്ണ കോടതിയെ സമീപിച്ചത്.

സിനിമയുടെ പോസ്റ്ററുകളും ഹോര്‍ഡിങ്‌സുകളും ജനങ്ങളെ നശിപ്പിക്കുമെന്നും സമൂഹത്തിന് ഉപദ്രവമുണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടര്‍ന്ന് കോടതി നല്ലകുണ്ട പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജഡ്ജ് ആവശ്യപ്പെട്ടത്.

സെക്ഷന്‍ 294( അശ്ലീല പാട്ടുകളും അഭിനയങ്ങളും) അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാബാലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ പരാതി യഥാര്‍ത്ഥമാണെന്ന് ബോധ്യമായാല്‍ നടിയെ ചോദ്യം ചെയ്യും- പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്ത്രീത്വം ഇങ്ങിനെ ആഘോഷിക്കുന്നത് ആദ്യം: വിദ്യാബാലന്‍

സില്‍ക്ക് സ്മിത ഒരു ശരീരം മാത്രമായിരുന്നോ?…

Malayalam news

One Response to “വിദ്യാബാലനെതിരെ എഫ്.ഐ.ആര്‍”

  1. ശുംഭന്‍

    മണ്ടന്‍ ജഡ്ജ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജനിക്കേണ്ടവന്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.