Categories

ചട്ട ലംഘനം: ലാലുവിനും റാബ്‌റിക്കുമെതിരേ എഫ് ഐ ആര്‍

പറ്റ്‌ന: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനും ഭാര്യയും സ്ഥാനാര്‍ത്ഥിയുമായ റാബറി ദേവിക്കുമെതിരേ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ചട്ടംലംഘിച്ച് സുരക്ഷാഉദ്യോഗസ്ഥരോടൊപ്പം ബൂത്തിനകത്തു കയറിയതാണ് ഇവര്‍ക്ക് വിനയായത്.

ദിഗ അസംബ്ലിമണ്ഡലത്തില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് ലാലു തന്റെ തനിനിറം കാട്ടിയത്. തുടര്‍ന്ന് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അശോക് കുമാര്‍ പറ്റ്‌ന എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.