എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
എഡിറ്റര്‍
Thursday 23rd January 2014 9:18pm

araavind-kejriwal

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

നിരോധനാജ്ഞ ലംഘിച്ചതിനും പ്രകോപനപരമായി പ്രസംഗിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച പോലീസുകാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് അരവിന്ദ് കെജരിവാളും മന്ത്രിമാരും ഡല്‍ഹിയിലെ റെയില്‍ ഭവനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.

ആരോപണ വിധേയരായ പോലീസുകാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ധര്‍ണ അവസാനിപ്പിച്ചത്.

മന്ത്രി സോംനാഥ് ഭാരതി പരാതിപ്പെട്ട പോലീസുകാര്‍ക്കാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം. അന്വേഷണം പൂര്‍ത്തിയാകും വരെ ഇവര്‍ അവധിയില്‍ തുടരുമെന്നും ദല്‍ഹി പോലീസ് അറിയിച്ചിരുന്നു.

ധര്‍ണ്ണക്കിടെ പാര്‍ലമെന്റിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശുകയും പോലീസ് വെച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തതില്‍ നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ ആം ആദ്മിപാര്‍ട്ടിയുടെ സമരത്തെതുടര്‍ന്ന് ദല്‍ഹിയിലെ നാല് മെട്രോകളും പോലീസ് അടച്ചിരുന്നു. പാര്‍ട്ടിയുടെ ധര്‍ണക്കെതിരെ ചേതന്‍ ഭഗത് ഉള്‍പ്പെടെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Advertisement