എഡിറ്റര്‍
എഡിറ്റര്‍
മദ്രസകളിലും ആര്‍.എസ്.എസിന്റെ ശിശുമന്ദിരങ്ങളിലും പഠിപ്പിക്കുന്നത് പകയും വിദ്വേഷവും ; പരാമര്‍ശത്തില്‍ ദിഗ്‌വിജയ് സിങ്ങിനെതിരെ എഫ്.ഐ.ആര്‍
എഡിറ്റര്‍
Tuesday 28th February 2017 11:12am

ഹൈദരാബാദ്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനെതിരെ ഹൈദരാബാദ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആര്‍.എസ്.എസിന്റെ സരസ്വതി ശിശുമന്ദിരത്തെ കുറിച്ചും മദ്രസകളെ കുറിച്ചും നടത്തിയ പ്രസ്താവനയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ സെക്ഷന്‍ 295 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 22 ന് ട്വിറ്ററിലൂടെയായിരുന്നു മദ്രസകള്‍ക്കെതിരെയും ആര്‍.എസ്.എസിന്റെ സരസ്വതി ശിശുമന്ദിരത്തിനെതിരേയും ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്.


Dont Miss സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നു; കളിക്കുന്നത് യു.ഡി.എഫിന് വേണ്ടിയല്ലെന്നും പിണറായി 


മദ്രസകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളും ആര്‍.എസ്.എസിന് കീഴിലുള്ള സരസ്വതി ശിശുമന്ദിരവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്നും രണ്ടിടത്തും പകയും വിദ്വേഷവും കുട്ടികള്‍ക്കിടയില്‍ കുത്തിനിറയ്ക്കുകയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

തുടര്‍ന്ന് മജ് ലിസ് ബച്ചാവോ തെഹ് രീക് തലവന്‍ അംജദ് ഉല്ലാ ഖാന്‍ ഇദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Advertisement