എഡിറ്റര്‍
എഡിറ്റര്‍
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓം സ്വാമിക്കെതിരെ എഫ്.ഐ.ആര്‍
എഡിറ്റര്‍
Sunday 12th February 2017 12:09pm

om-swami
ന്യൂദല്‍ഹി: വസ്ത്രം വലിച്ച് കീറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചന്നെുമുള്ള പരാതിയില്‍ വിവാദ സ്വാമി ഓമിനെതിരെ ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്വാമിയുടെയും സഹായിയുടെയും പേരിലാണ് ദല്‍ഹി ഐ.പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. സ്വാമിയും സഹായിയും തന്നോട് അപമര്യാദയായി പെരുമാറിയെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.


Also read കരുതിയിരുന്നോളു ജപ്പാനു പിന്നില്‍ ഞങ്ങളുണ്ട്; ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി ട്രംപ് 


ഫെബ്രുവരി ഏഴിന് രാജ്ഘട്ടില്‍വച്ച് സ്വാമിയും സഹായി സന്തോഷ് ആനന്ദും ചേര്‍ന്ന് ജനക്കൂട്ടത്തിനു മുന്നില്‍ വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നെന്നു. ഇരുവരും ചേര്‍ന്ന് യുവതിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയും പരാതി നല്‍കിയാല്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തെക്കറിച്ച് പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് ഇതിനുമുമ്പും ഇവര്‍ക്കെതിരെ സ്വാമിയുടെ അക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയുന്നത്. യുവതിയുടെ ഭര്‍ത്താവിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓം സ്വാമിക്കും സഹായിക്കുമെതിരേ കേസ് നിലവിലുണ്ട്.


Dont miss എം.എന്‍ വിജയന്‍ കേരളത്തിനും ഇടതു പക്ഷത്തിനും നല്‍കിയ സംഭാവനകള്‍ വലുത്: എം.എ ബേബി 


ഐ.പി.സി സെക്ഷന്‍ 354 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും തിങ്കളാഴ്ച മജിസ്ട്രേറ്റിനുമുന്നില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസെന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. റിയാലിറ്റി ഷോയില്‍ സഹ മല്‍സരാര്‍ത്ഥികളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാളെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

Advertisement