എഡിറ്റര്‍
എഡിറ്റര്‍
മാനസിക വൈകല്യമുള്ള യുവാവിനുനേരെ വെടിവെച്ചു: ജമ്മു കശ്മീരില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍
എഡിറ്റര്‍
Tuesday 14th February 2017 12:21pm

army

ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്കരികില്‍ യുവാവിനെ വെടിവെച്ച സംഭവത്തില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍. കശ്മീര്‍ പൊലീസാണ് സൈനിക യൂണിറ്റിനെതിരെ വധശ്രമത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘ഖാരിയില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ 62 മീഡിയം യൂണിറ്റ് റെജിമെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സായുധ നിയമത്തിലെ സെക്ഷന്‍ 3/5 ഉം റണ്‍ബീര്‍ പീനല്‍ കോഡ് സെക്ഷന്‍ 307 പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.’ പൊലീസ് പറയുന്നു.

28കാരനായ ഷൗക്കത്ത് ഹുസൈന്‍ എന്ന യുവാവിനുനേരെയാണ് സൈന്യം വെടിവെച്ചത്. ഞായറാഴ്ച പൂഞ്ചിലെ ഖാരി കര്‍മാര മേഖലയിലെ കമ്പിവേലിക്കു സമീപത്തുവെച്ചായിരുന്നു ഷൗക്കത്തിന് വെടിയേറ്റത്. ഈ യുവാവിന് മാനസിക വൈകല്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുവാവിനെ വെടിവെച്ചതിനു പിന്നാലെ കമ്പിവേലി നശിപ്പിക്കാന്‍ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ചു എന്നവകാശപ്പെട്ട് സൈന്യം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യത്തിനെതിരെ കേസെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Advertisement