എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം; എ.ഐ.ബിക്ക് അഞ്ച് ലക്ഷം രൂപ പിഴ
എഡിറ്റര്‍
Friday 14th July 2017 3:18pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന തരത്തിലുള്ള ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓള്‍ ഇന്ത്യ ബാക്‌ചോഡ് (എഐബി) എന്ന ആക്ഷേപഹാസ്യ സംഘത്തിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ഐ.ടി ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമെ മാനഹാനിക്കെതിരെയുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമാണ് സൈബര്‍ സെല്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.


Dont Miss മയക്കുമരുന്ന് കടത്ത്; സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ നടപ്പിലാക്കി


നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ളയാള്‍ റെയില്‍വേസ്റ്റേഷനില്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന ചിത്രത്തിനൊപ്പം സ്‌നാപ്പ്ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ചേര്‍ത്ത ചിത്രമാണ് എ.ഐ.ബി ട്വിറ്ററില്‍ പോസ്റ്റിട്ടത്.

മോദിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പും ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

സുരക്ഷാ വലയമൊന്നുമില്ലാതെ മോദി ഒരു സാധാരണ പാന്റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം. ഇതിന് ചിത്രത്തിന് അടിക്കുറിപ്പുകളുമായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റുകള്‍ നിറഞ്ഞു. മിക്ക പോസ്റ്റുകളും മോദിയുടെ അടിക്കടിയുളള യാത്രയെ ഈ ചിത്രത്തോട് കൂട്ടിക്കെട്ടിയായിരുന്നു.

Advertisement