ന്യൂദല്‍ഹി: ബഹുബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം കൊണ്ടുവരണമെന്ന് സാമ്പത്തിക സര്‍വേ.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ എതിര്‍പ്പുമൂലം ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനം നേരത്തേ മരവിപ്പിച്ചിരുന്നു. അതിനിടേയാണ് പൊതുബജറ്റിലേക്കുള്ള സൂചകമായ സാമ്പത്തിക സര്‍വേയിലെ നിര്‍ദ്ദേശം.

മള്‍ട്ടിബ്രാന്‍ഡില്‍ ഘട്ടംഘട്ടമായി പ്രത്യക്ഷ വിദേശനിക്ഷേപം കൊണ്ടുവരുന്നത് നാണയപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സര്‍വേ അഭിപ്രായപ്പെട്ടു. മെട്രോ നഗരങ്ങളില്‍ തുടങ്ങിവെയ്ക്കാം. പൂര്‍ണതോതില്‍ വേണമെന്നില്ല. ഇന്നാട്ടിലെ ചില്ലറ വ്യാപാരികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയാല്‍ മതി. ഭക്ഷ്യധാന്യ വിലപ്പെരുപ്പം കുറയ്ക്കാനും കര്‍ഷകരെ സഹായിക്കാനും എഫ്.ഡി.ഐ സഹായിക്കുമെന്ന് നേരത്തെ മന്ത്രാലയതല സമിതി ശുപാര്‍ശ ചെയ്തിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടി.

ആധുനിക ചില്ലറ വ്യാപാരത്തിന്റെ വളര്‍ച്ച കാര്‍ഷിക വിപണനം മെച്ചപ്പെടുത്തും. സര്‍ക്കാരിന്റെ വരുമാനം കൂട്ടും. ഇപ്പോള്‍ ചില്ലറ വ്യാപാരം അസംഘടിതമാണ്. കുറഞ്ഞ നികുതിമാത്രമാണ് ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് തീന്‍മേശ വരെ നീളുന്ന വിതരണ സംവിധാനം വികസിപ്പിച്ചെടുക്കാനാവുമെന്നാണ് മന്ത്രാലയ തല സമിതി പറഞ്ഞത്. വിളവെടുപ്പിന് ശേഷമുള്ള സംഭരണം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.

ചില്ലറ വ്യാപാര രംഗത്തെ കമ്പനികള്‍ വില്‍പ്പനയില്‍ വളര്‍ച്ചാ ഇടിവാണ് നടപ്പുവര്‍ഷവും മുന്‍കൊല്ലവും നേരിടുന്നത്. എക്‌സൈസ് തീരുവയും മറ്റും കുത്തനെ കൂട്ടയതിനാല്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്. അതുകൊണ്ട് വാങ്ങല്‍ കുറഞ്ഞു. അടുത്തവര്‍ഷം വില്‍പ്പന കൂടുമെന്നാമ് പ്രതീക്ഷിക്കുന്നതെന്നും സര്‍വേ വിലയിരുത്തി.

പെന്‍ഷന്‍ രംഗത്ത് പരിഷ്‌കരണം സുപ്രധാനമാണ്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും ഒരുപോലെ ഇത് ഗുണപ്രദമാണ്. എന്നാല്‍ ബാങ്കുകള്‍ ഇന്‍ഷുറന്‍സ് രംഗത്ത് ഇറങ്ങുന്നതിനോട് സര്‍വേ വിയോജിച്ചു. രണ്ടുമേഖലകളേയും പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുുന്നത്സന്ബദ് സ്ഥിരതയ്ക്ക് ഗുണകരമല്ല. ഒരു മേഖലയിലെ പ്രതിസന്ദി രണ്ടാമത്തെ മേഖലയിലേക്കും പടര്‍ത്താന്‍ ഇത് രഇടയാക്കുമെന്നും സര്‍വേയില്‍ പറഞ്ഞു.

Malayalam news

Kerala news in English