എഡിറ്റര്‍
എഡിറ്റര്‍
യു.എസിനും ബ്രിട്ടനും നേടാന്‍ കഴിയാത്ത സാമ്പത്തിക കുതിപ്പ് ഇന്ത്യയും ചൈനയും നേടിയതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 11th October 2012 8:41am

വാഷിങ്ടണ്‍: വ്യാവസായിക വിപ്ലവത്തിന്റെ പരിണിതഫലമായി പ്രതിശീര്‍ഷ സാമ്പത്തിക ഉല്‍പാദനം ഇരട്ടിയാക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞതായി റിപ്പോര്‍ട്ട്.

Ads By Google

വ്യാവസായിക വിപ്ലവ കാലയളവില്‍ ഉണ്ടായ സാമ്പത്തിക ഉത്തേജനം കണക്കാക്കിയാല്‍ അതിന്റെ പത്തിരട്ടി നിരക്കിലാണ് ഇന്ത്യയും ചൈനയും സാമ്പത്തിക കുതിപ്പ് നടത്തുന്നതെന്ന് യു.എസിന്റെ രാജ്യാന്തര വാണിജ്യകാര്യ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ കാമുനെസ് പറഞ്ഞു.

വ്യാവസായിക വിപ്ലവത്തിന്റെ പരിണിതഫലമായി പ്രതിശീര്‍ഷ സാമ്പത്തിക ഉല്‍പാദനം ഇരട്ടിയാക്കാന്‍ യൂറോപ്പിന് രണ്ട് നൂറ്റാണ്ടും അമേരിക്കയ്ക്ക് 50 വര്‍ഷവും വേണ്ടി വന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയും ചൈനയും യഥാക്രമം 16, 12 വര്‍ഷങ്ങളില്‍ ഇത് സാധ്യമാക്കിയെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കാമുനെസ് പറഞ്ഞു.

ആഗോള വാണിജ്യരംഗത്ത് ഇത് ഭൂഫലക ചലനങ്ങളുടെ സമാനസ്ഥിതി സംജാതമാക്കുന്നതായും അദ്ദേഹം പറഞ്ഞു. വ്യാവസായിക വിപ്ളവത്തിന്റെ ജന്മസ്ഥലമായ ബ്രിട്ടനുപോലും പ്രതിശീര്‍ഷ വരുമാനത്തില്‍ ഇരട്ടി വര്‍ധനവിന് 150 വര്‍ഷമെടുത്തു.

ബ്രിട്ടനും യു.എസും വ്യാവസായികവല്‍കരണത്തിലേക്ക് 10 ദശലക്ഷം ജനസംഖ്യയുമായി മുന്നേറിയപ്പോള്‍ ചൈനയും ഇന്ത്യയും 100 കോടി ജനസംഖ്യയുമായാണ് ഈ പുരോഗതി നേടിയതെന്നും  അദ്ദേഹം വിശദീകരിച്ചു.

Advertisement