എഡിറ്റര്‍
എഡിറ്റര്‍
അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്
എഡിറ്റര്‍
Thursday 31st January 2013 10:41am

വാഷിങ്ടണ്‍ : അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ച ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തി. 2012 അവസാന പാദത്തില്‍ 0.1 ശതമാനം മാത്രം വളര്‍ച്ചയാണ് ഉണ്ടായത്.

Ads By Google

1.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷ തെറ്റിയത് സാമ്പത്തിക വിദഗ്ദരെപ്പോലും ഞെട്ടിപ്പിച്ചിട്ടുണ്ട്.

ഫിസ്‌കല്‍ ക്ലിഫ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന  ധനക്കെണിയില്‍പ്പെട്ടതാണ് നാലാംപാദത്തില്‍ സാമ്പത്തികസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാന്‍ വിപണിയെ ഉത്തേജിപ്പിക്കുന്നതിന് യു.എസ്.ഫെഡറല്‍ റിസര്‍വിന്റെ ഇടപെടല്‍ വരും ദിവസങ്ങളിലുണ്ടാകും.

നിലവില്‍ അമേരിക്കയുടെ പൊതുകടം നിയമം അനുശാസിക്കുന്ന 16 ലക്ഷം കോടി ഡോളറിലെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍   പണം ലഭ്യമാക്കാന്‍  കടപരിധി ഉയര്‍ത്തേണ്ടതുണ്ട്.

എന്നാല്‍  കടപരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും കോണ്‍ഗ്രസ്സിലെ നിര്‍ണായക ശക്തിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഭിന്നതയുറപ്പാണ്. ഇത് ഒബാമക്ക് വന്‍ തിരിച്ചടിയു മാകും.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് നടപ്പാക്കിയ നികുതിയിളവുകള്‍ ഈ മാസം അവസാനിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ യു.എസ് കോണ്‍ഗ്രസ്സ് നികുതിയിളവുകള്‍ പിന്‍വലിച്ചിരുന്നു. കൂടാതെ ചെലവ് ചുരുക്കലും പ്രഖ്യപിച്ചിരുന്നു.

നികുതിയിളവുകള്‍ ഇല്ലാതാകുകയും ചെലവ് ചുരുക്കല്‍ പ്രാബല്യത്തില്‍ വരികയും ചെയ്താല്‍ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യം രക്ഷപ്പെടുമെന്ന് അമേരിക്കന്‍ സാമ്പത്തിക  വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് യു.എസ്. കോണ്‍ഗ്രസ് അവസാനവട്ട ചര്‍ച്ചയിലാണ് ഇതൊഴിവാക്കാനുള്ള നടപടികള്‍ക്ക്  അംഗീകാരം നല്‍കിയത്.

എന്നാല്‍  2011നെ അപേക്ഷിച്ച് 0.4 ശതമാനം വളര്‍ച്ച 2012ല്‍ അമേരിക്ക നേടി. പക്ഷേ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതും വളരെ കുറവാണ്. അമേരിക്കന്‍ സാമ്പത്തിക വിപണിയില്‍ വന്ന വന്‍ ഇടിവ് കനത്ത ആഘാതമായിരിക്കും  സൃഷ്ടിക്കുക

Advertisement