കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിഗ് രേഖപ്പെടുത്തി. അനൗദ്യോഗിക കണക്കുകളനുസരിച്ച് 83 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് . മാവോയിസ്റ്റ് അക്രമബാധിത പ്രദേശങ്ങളായ ജംഗല്‍മഹല്‍ ഉള്‍പ്പടെയുള്ള 14 സീറ്റുകളിലേക്കാണ് വോട്ടിംഗ് നടന്നത്.

വെസ്റ്റ് മിഡ്‌നാപൂര്‍, ബങ്കുറ, പുരുലിയ ജില്ലകളും അവസാനഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി അറിയിച്ചു . 26,57,436 വോട്ടര്‍മാരാണ് അവസാനഘട്ടത്തില്‍ 97 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിച്ചത് . വെസ്റ്റ് മിഡ്‌നാപൂരില്‍ ഏഴു സീറ്റുകളിലേക്കും, പുരുലിയയില്‍ നാലുസീറ്റുകളിലേക്കും ബങ്കൂറയില്‍ മൂന്നു സീറ്റുകളിലേക്കുമാണ് വോട്ടിംഗ് നടന്നത്. .

സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ സുശാന്ത ഘോഷ്, രബിലാല്‍ മോയ്ത്ര, ജയിലില്‍ കഴിയുന്ന പി.സി.പി.എ നേതാവ് ചത്രധര്‍ മഹാതോ എന്നിവരാണ് അവസാനഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍. കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിന് ഏര്‍പ്പെടുത്തിയന്ത്.