എഡിറ്റര്‍
എഡിറ്റര്‍
ഇ മെയില്‍ ചോര്‍ത്തി ക്രമക്കേട്; ജീവനക്കാരന്റെ പരാതിയില്‍ സ്ഥാപനയുടമ അറസ്റ്റില്‍
എഡിറ്റര്‍
Wednesday 6th June 2012 10:39am

കോട്ടയ്ക്കല്‍:  ഇ മെയില്‍ ചോര്‍ത്തി ക്രമക്കേട് നടത്തിയെന്ന ജീവനക്കാരന്റെ പരാതിയില്‍ സ്ഥാപനമുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന ആലപ്പുഴ ചേര്‍ത്തല രാമചന്ദ്രവേണു(52)വിനെയാണ് തിരൂര്‍ സിഐ ആര്‍. റാഫിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കെട്ടിടങ്ങളുടെയും മറ്റും മേല്‍ക്കൂരയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് രാമചന്ദ്രവേണു. ഇതേ സ്ഥാപനത്തിന്റെ റീജനല്‍ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു പരാതിക്കാരനായ ഒതുക്കുങ്ങല്‍ കൊളത്തുപറമ്പ് അവുക്കാംചാലില്‍ ബഷീര്‍.( ഇദ്ദേഹത്തിന്റെ ഇ മെയില്‍ ചോര്‍ത്തി ഇടപാടുരഹസ്യങ്ങള്‍ മനസ്സിലാക്കി രാമചന്ദ്രവേണു സാമ്പത്തിക ക്രമക്കേട് നടത്തുകയായിരുന്നു.

തുടര്‍ന്ന് ബഷീര്‍ കോട്ടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെയാണ് ബാംഗ്ലൂരില്‍വെച്ച്‌ അറസ്റ്റ് ചെയ്തത്. തിരൂര്‍ എസ്‌ഐ വല്‍സലകുമാര്‍, പൊലീസുകാരായ പ്രവീണ്‍കുമാര്‍, സന്തോഷ്, മഞ്ജു, സീമ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. രാമചന്ദ്രവേണുവിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

Advertisement