എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീപീഡനത്തിനുത്തരവാദി സിനിമയല്ല: തമിഴ് സിനിമാ ലോകം
എഡിറ്റര്‍
Thursday 3rd January 2013 3:54pm

ചെന്നൈ: നാട്ടില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ എല്ലാവരും പഴിചാര്‍ത്തുന്ന ഒരു പ്രധാന മാധ്യമമാണ് സിനിമ. സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമായി ആരോപിക്കുന്നത്.

Ads By Google

എന്നാല്‍ സ്ത്രീപീഡനത്തിനുത്തരവാദി സിനിമയല്ല വാദവുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. കുഴപ്പം സിനിമയ്ക്കല്ലെന്നും ആളുകളുടെ ചിന്താഗതിക്കുമാണെന്നാണ് ചലചിത്രതാരം ഖുഷ്ബു പറയുന്നത്.

ആളുകളുടെ പെരുമാറ്റം രൂപീകരിക്കപ്പെടുന്നത് വീടുകളില്‍ നിന്നാണെന്നും വീട്ടില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് കണ്ടാണ് കുട്ടികള്‍ വളരുന്നതെന്നും ഈ പെരുമാറ്റമാണ് ഇവര്‍ സമൂഹത്തിലും കാണിക്കുന്നതെന്നും ഖുഷ്ബു പറയുന്നു.

സിനിമ കാലത്തിനനുസരിച്ച് മാറുന്നതാണ്. പണ്ട് ചുംബനങ്ങള്‍ കാണിക്കേണ്ട സീനില്‍ രണ്ട് പുഷ്പങ്ങളേയാണ് കാണിച്ചിരുന്നത്. ഇന്നത്തെ കാലത്ത് അത് യഥാര്‍ത്ഥ രീതിയില്‍ കാണിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് ഓരോ സിനിമയേയും പല സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് പ്രദര്‍ശിപ്പിക്കുന്നത്. കുട്ടികള്‍ ഏതൊക്കെ സിനിമ കാണണമെന്ന് മാതാപിതാക്കള്‍ക്ക് ശ്രദ്ധിക്കാവുന്നതേയുള്ളു. ആളുകളുടെ ഭീരുത്വമാണ് കുറ്റം മുഴുവന്‍ സിനിമ എന്ന കലയിലേക്ക് കൊണ്ടിടുന്നത്. ഖുഷ്ബു പറഞ്ഞു.

സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്ന് പറയുകയാണ് നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. സിനിമയുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്നും
അവര്‍ പറഞ്ഞു. കുഞ്ഞുടുപ്പുകള്‍ നല്‍കി ലോ ആംഗിളില്‍ ക്യാമറ വെച്ച് ഷൂട്ട് ചെയ്താല്‍ പടം കാണാന്‍ ആളുകള്‍ വരും. പക്ഷേ അവിടെ അപമാനിക്കപ്പെടുന്നത് സ്ത്രീകളാണ്. ലക്ഷ്മി പറഞ്ഞു.

ജീവിതത്തിലെ സാധാരണ നിമിഷങ്ങളായ സിഗററ്റ് വലിയും പ്രണയരംഗവും സിനിമയില്‍ കാണിക്കുന്നത് സ്വാഭാവികമാണ്. അത് അതിരുകടക്കാതിരിക്കുകയാണ് വേണ്ടത്. സംവിധായകന്‍ ബാലാജി ശക്തിവേല്‍.

ചലചിത്രമേഖലിയിലുള്ളവര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞ് വരികയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ വി. പക്രിസാമി പറയുന്നത്. തമാശയ്ക്ക് ബലാത്സംഗരംഗങ്ങള്‍ ഉള്‍പ്പെടുത്തുന്ന പ്രവണതായാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement