നെവാഡേ: ആറുപതിറ്റാണ്ട് ഹോളിവുഡിലെ നിറ സാന്നിധ്യമായിരുന്ന വിഖ്യാത നടന്‍ ടോണി കര്‍ടിസ് അന്തിച്ചു. 85 വയസ്സുള്ള അദ്ദേഹം ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് മരിച്ചത്. അമേരിക്കയിലെ നെവാഡേയിലെ വസതിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.

മെര്‍ലിന്‍ മണ്‍റോയൊടൊപ്പം സം ലൈക്ക് ഇറ്റ് ഹോട്ട് എന്ന ചിത്രം ഏറെ പ്രശ്‌സ്തമായിരുന്നു. 1959ലെ ദ ഡിഫിയന്റ് വണ്‍സ് എന്ന ചിത്രത്തിനും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ഏകദേശം 120 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ട്രാപ്‌സെ, സ്പാര്‍ക്കസ്, ദ വൈക്കിങ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങള്‍.
1925 ജൂണ്‍ 3 ന് ന്യൂയോര്‍ക്കിലായിരുന്നു ജനനം. 1949ല്‍ ടോണി കര്‍ടിസ് എന്ന പേരില്‍ സിനിമകളില്‍ സജീവമാകുന്നതിനു മുമ്പ് ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.