Administrator
Administrator
ഗ്ലാമര്‍ വേഷം എന്നില്‍നിന്ന് പ്രതീക്ഷിക്കണ്ട: അനന്യ
Administrator
Friday 15th October 2010 12:11am

മലയാളികള്‍ ചിലമലയാളി നടികളെ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. പിന്നീട് അവര്‍ മറ്റുഭാഷകളില്‍ തിളങ്ങുമ്പോള്‍ ഞങ്ങളുടെ കുട്ടിയാണെന്ന് ഒരു നാണവുമില്ലാതെ പറയും. അസിനിന്റെയും അനന്യയുടേയുമൊക്കെ കാര്യത്തില്‍ ഇതുതന്നെയാണ് നടന്നത്.

അസിന്‍ മലയാളത്തെ മറന്നെങ്കില്‍ അനന്യയുടെ കാര്യം അതല്ല. ആദ്യരണ്ട് ചിത്രങ്ങള്‍ ശ്രദ്ധിക്കാതെ പോയെങ്കിലും ശിക്കാറിലൂടെ മലയാളക്കരയിലേക്ക വമ്പന്‍ തിരിച്ചുവരവാണ് അനന്യ നടത്തിയിട്ടുള്ളത്.മലയാളവും തമിഴും തെലുങ്കുമൊക്കെ കടന്ന് ബോളിവുഡിലേക്കും കാലെടുത്തുവയ്ക്കുകയാണ് അനന്യയിപ്പോള്‍.ഈ അവസരത്തില്‍ അനന്യയ്ക്ക് പറയാനുള്ളതെന്താണെന്നു നോക്കാം. റഡിഫ്.കോമിനുവേണ്ടി രശ്മി പത്മ അനന്യയുമായി നടത്തിയ മുഖാമുഖത്തില്‍ നിന്ന്.

? ഷിക്കാര്‍ കൊമേഷ്യ വലിയ ഹിറ്റാണ്. മോഹന്‍ലാലിന്റെ പടം എന്ന ടൈറ്റിലിലാണ് ശിക്കാര്‍ വന്നത്. അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചത് ശരിയായ തീരുമാനമായി തോന്നിയോ

നാടോടികള്‍ക്കുശേഷമാണ് ശിക്കാറിലേക്ക് അവസരം ലഭിക്കുന്നത്. അതിലെ കാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാനാകെ എക്‌സൈറ്റഡായി.
സമുദ്രക്കനി സാറിന്റെ ആദ്യമലയാള ചിത്രമാണ് ശിക്കാര്‍. അതെനിക്ക് പ്രചോദനമായി.നാടോടികളിലും സാറിന്റെ കൂടെയായിരുന്നു.
മോഹന്‍ലാല്‍ വലിയ നടനാണ്.

അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എന്നെ ബാധിച്ചു എന്നു ഞാന്‍ കരുതുന്നില്ല. ഞാനദ്ദേഹത്തിന്റെ മകളുടെ റോളിലാണ്. സിനിമയില്‍ എനിക്ക് എന്റേതായ സ്‌പേസ് കിട്ടിയിട്ടുണ്ട്. ശിക്കാര്‍ ഹിറ്റായി. എന്റെ കഥാപാത്രത്തിനും ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. തീര്‍ച്ചയായും ശിക്കാര്‍ തിരഞ്ഞെടുത്തത് നല്ല തീരുമാനമായിുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

? ശിക്കാറിന്റെ ക്ലൈമാക്‌സ് സീനില്‍ അനന്യ സാഹസികമായ ഒരുഷോട്ടു ചെയ്തിട്ടുണ്ട്. ലാലേട്ടനെ അനന്യയുടെ സാഹസികത ഇംപ്രസ് ചെയ്തു എന്ന റിപ്പോര്‍ട്ടുണ്ടല്ലോ ശരിയാണോ

കൊടൈക്കനാലിലെ ഒരു ഗുഹയിലാണ് ക്ലൈമാക്‌സ് സീന്‍ ചിത്രീകരിച്ചത്. അവിടെ ഒരു പാറയുടെ മുകളില്‍ തൂങ്ങിക്കുിടക്കുന്ന സീനാണ് എന്റെത്. സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ സാര്‍ ഡ്യൂപ്പിനെ വച്ച് ചിത്രീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത് . എന്നാല്‍ ഞാന്‍ പറഞ്ഞു, ഞാന്‍ തന്നെ ചെയ്യാമെന്ന്.

അതിസാഹസികമായ ഷോട്ടായിരുന്നു അത്. മോഹന്‍ലാലടക്കമുള്ളവര്‍ എന്നെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ ഞാനെന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു. റിസ്‌ക് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെന്നു തന്നെ പറഞ്ഞു. ഷോട്ടിനുശേഷം ലാല്‍ സാര്‍ എന്നെ അഭിനന്ദിച്ചു. ധൈര്യശാലിയാണെന്ന് പറഞ്ഞു. അതെനിക്കു വലിയ പ്രചോദനമായി.

?നാടോടികളുടെ ചിത്രീകരണം എങ്ങനെയുണ്ടായിരുന്നു.

നാടോടികളിലെ നല്ലമ്മ എനിക്ക് ദൈവം തന്ന ഗിഫ്റ്റാണ്. സാമുദരകനിസാറും ടീം ഏറണാകുളത്തുവരികയും സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്യുകയും ചെയ്തു. സൂബ്രമഹ്മണ്യപുരം ടീം ആയതുകൊണ്ടുതന്നെ ഞാന്‍ വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ ചെന്നൈയിലെത്തിയപ്പോഴാണ് മന്സ്സിലായത് സുബ്രഹ്മണ്യപുരത്തിന്റെ സംവിധായകന്‍ എന്നോടൊപ്പൊം അഭിനയിക്കാന്‍ പോകുകയാണെന്ന്.

ഞാന്‍ ശരിക്കും ഷോക്ക്ഡായി. ഒരു പുതുമുഖം എന്ന നിലയ്ക്ക് എനിക്ക് കിട്ടിയ വലിയ ഭാഗ്യമായിരുന്നു അത്. ഷൂട്ടിങിന്റെ ആദ്യത്തെ ദിവസം വലിയ ടെന്‍ഷനായിരുന്നു. എന്റെ തമിഴ് വളരെ മോശമാണ്. എന്നാല്‍ ടീം എനിക്ക് നല്ല സപ്പോട്ട് തന്നു. അന്യഭാഷാചിത്രത്തിലാണ് അഭിനയിക്കുന്നതെന്ന് തോന്നല്‍ പോലും ഒഴിവാക്കാന്‍ അതുകൊണ്ട് കഴിഞ്ഞു.

?നാടോടികള്‍ക്കുശേഷം ഒരേതരം കഥാപാത്രങ്ങളാണ് ലഭിച്ചതെന്നു തോന്നിയിട്ടുണ്ടോ

അഭിനയിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ള വേഷങ്ങള്‍ മാത്രമേ ഞാന്‍ തിരഞ്ഞെടുക്കാറുള്ളൂ. നല്ലമ്മ ഒരു പുതുമുഖത്തിന് നല്ലൊരു തുടക്കമാണ്. നാടോടികള്‍ക്കുശേഷം വന്ന സിനിമ അതേ ഇമേജുള്ളതാണെന്ന് ഞാനംഗീകരിക്കുന്നു. എന്നാല്‍ ഞാനതൊരു അനുഗ്രഹമായാണ് കരുതുന്നത്. ഗ്ലാമറസ് റോളുകള്‍ ചെയ്യാനൊരുപാടു പേരുണ്ടാവും. എന്നെ ഇതുപോലുള്ള വേഷത്തില്‍ പ്രതീക്ഷിച്ചാല്‍ മതി! നല്ല കഥാപാത്രങ്ങളും നല്ല ബാനറുമാണ് എന്നെ ആകര്‍ഷിക്കുന്നത്.

?പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്

മലയാളത്തില്‍ മൂന്ന് ചിത്രങ്ങളാണ് റീലീസിനൊരുങ്ങിയിട്ടുള്ളത്. രാജേഷ് കണ്ണങ്കരയുടെ ഇതു നമ്മുടെ കഥ, ഋതു ഫെയിം ആസിഫ് അലിയുടെ നായികയാണ്. ഫ്രണ്ട്ഷിപ്പിന്റെ കഥപറയുന്ന ഈ ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണെനിക്ക്.
രാജസേനന്റെ ഒരു സ്‌മോള്‍ ഫാമിലിയാണ് അടുത്തചിത്രം. ഒരു കൊച്ചുകുടുംബത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ കൈലാഷാണ് നായകന്‍.
ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാന്തഹാറാണ്.

Advertisement