എഡിറ്റര്‍
എഡിറ്റര്‍
വാഴച്ചാല്‍ വനത്തില്‍ വനംവകുപ്പിന്റെ ഒത്താശയോടെ നിയമം ലംഘിച്ച് സിനിമ ഷൂട്ടിങ്
എഡിറ്റര്‍
Wednesday 20th November 2013 9:57am

forest

വാഴച്ചാല്‍: വാഴച്ചാലിലെ അതീവ പരിസ്ഥിതിദുര്‍ബല വനപ്രദേശത്ത് നിയമം ലംഘിച്ച് സിനിമാ ചിത്രീകരണം. വനംവകുപ്പിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്.

വാഴച്ചാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കൊടുംകാടിനുള്ളിലാണ് തെലുങ്ക്, കന്നഡ സിനിമകളുടെ ചിത്രീകരണം നടക്കുന്നത്.

ഷൂട്ടിങ്ങാവശ്യത്തിന് ചങ്ങാടം നിര്‍മ്മിക്കാനായി വനത്തിനുള്ളിലെ മുളങ്കാടുകള്‍ വെട്ടിമാറ്റി. മൃഗങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തിലാണ് ഷൂട്ടിങ് നടക്കുന്നത്.

കൂടാതെ പ്ലാസ്റ്റികും ഭക്ഷണാവശിഷ്ടങ്ങളും കാട്ടിലേയ്ക്ക് വലിച്ചെറിയുന്നതും പരിസിഥിതിയ്ക്ക് ഭീഷണിയാകുന്നു.

തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് വനത്തിനുള്ളിലെ ആനത്താരയിലാണ്. അതീവദുര്‍ബല മേഖലയായ ഇവിടെ ഒരു തരത്തിലുമുള്ള മാനുഷിക ഇടപെടലുകളും പാടില്ലെന്നാണ് നിയമം. ഇവിടെയാണ് വനം വകുപ്പ് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയത്.

Advertisement