Categories

സായിബാബയെക്കുറിച്ച് സിനിമ വരുന്നു

saibabaഅന്തരിച്ച ആത്മീയാചാര്യന്‍ സത്യസായി ബാബയെക്കുറിച്ച് സിനിമ വരുന്നു. തെലുങ്ക് സംവിധായകന്‍ രാമകൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ് ആയിരിക്കും സിനിമയില്‍ സായി ബാബയായി വേഷമിടുക.

സൗത്ത് സിനിമയില്‍ പ്രകാശ് രാജിന്റെ ജനസമ്മിതി കണക്കിലെടുത്താണ് അദ്ദേഹത്തിന് വേഷം നല്‍കുന്നത്. സൗത്ത് ഇന്ത്യന്‍ ഭാഷകളിലെല്ലാം സിനിമയൊരുക്കുമെന്നാണ് വിവരം. ഹരിരാമ ജോഗയ്യയാണ് നിര്‍മ്മാതാവ്.

ബാബയുടെ ജന്മദിനമായ നവംബര്‍ 23ന് സിനിമ റിലീസ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

One Response to “സായിബാബയെക്കുറിച്ച് സിനിമ വരുന്നു”

  1. Manojkumar

    സൂപ്പര്‍ ഭഗവാന്‍ ബാബായുടെ പരമ ഭക്തര്‍ക്ക്‌ ഇനി വേരുതെയിരിക്കണ്ട.സിനിമയുടെ വിതരനച്ചുമതല ഏറ്റെടുത്തു കൊണ്ട് നല്ല വരുമാനമുണ്ടാക്കാം!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.