എഡിറ്റര്‍
എഡിറ്റര്‍
മുണ്ടുടുത്തതിന്റെ പേരില്‍ മാളില്‍ പ്രവേശനം നിഷേധിച്ചെന്ന് സംവിധായകന്‍; ഇംഗ്ലീഷില്‍ തര്‍ക്കിച്ചപ്പോള്‍ പ്രവേശനം ലഭിച്ചെന്നും ആശിഷ്
എഡിറ്റര്‍
Sunday 16th July 2017 12:15pm

ന്യൂദല്‍ഹി: മുണ്ടുടുത്ത് ചെന്നതിന്റെ പേരില്‍ കൊല്‍ക്കത്തയിലെ മാളില്‍ പ്രവേശനം നിഷേധിച്ചതായി ബംഗാളി സംവിധായകന്‍ ആശിഷ് അവികുന്ദക്. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.


Dont Miss ശ്രീജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹം തൊട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


കൊല്‍ക്കത്തയിലെ നിയോ കൊളോണിയല്‍ ക്ലബ്ബില്‍ പ്രവേശനം നിഷേധിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇന്ന് ഒരു മാളില്‍ മുണ്ടുടുത്തതിന്റെ പേരില്‍ എനിക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. കഴിഞ്ഞ 26 വര്‍ഷമായി താനുടുക്കുന്നത് ദോത്തി തന്നെയാണ്. ദോത്തിയും ലുങ്കിയും ഉടുത്ത് മാളിലേക്ക് കയറാന്‍ സാധിക്കില്ലെന്നും അത് സുരക്ഷാ പ്രശ്‌നമാണ് എന്നും പറഞ്ഞ് തന്നെ തടയുകയായിരുന്നു- ആശിഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വകാര്യ ക്ലബുകള്‍ ഇത്തരത്തില്‍ വസ്ത്രത്തിന്റെ പേരില്‍ ആളുകളെ അകറ്റി നില്‍ക്കുന്നത് പുതുമയല്ല. എന്നാല്‍ പൊതു സ്ഥലങ്ങളിലും ആളുകളെ വര്‍ഗാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പ്രവണത ഏറി വരികയാണ്. ഒത്തിരി വെറുപ്പോടെയാണ് താന്‍ ഇത് എഴുതുന്നതെന്നും ആശിഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ദോത്തിയുടുത്തതിനാല്‍ ആശിഷിനെ മാളിലേക്ക് കയറാന്‍ സെക്യൂരി ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് ആശിഷിനൊപ്പമുണ്ടായിരുന്ന ദേബാലീന സെനും മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥരോട് ഇംഗ്ലീഷില്‍ തര്‍ക്കിച്ച് തുടങ്ങിയപ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് പ്രവേശം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇവരുടെ ആരോപണങ്ങളെല്ലാം മാള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. മുണ്ടുടുത്തെത്തിയ ഇവരോട് ഗെയിറ്റിനടുത്തുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡ് കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയും സൂപ്പര്‍വൈസറിന്റെ അടുക്കല്‍ അഭിപ്രായം തേടിയ ശേഷം അനുമതി നല്‍കുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. 20 സെക്കന്റില്‍ അധികം നേരം അവര്‍ അവിടെ കാത്ത് നിന്നിട്ടില്ല. ഇവര്‍ മാളിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കി.

Advertisement