മുംബൈ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തു വരുമ്പോള്‍ ചിത്രത്തിനു പിന്തുണയുമായി ചലച്ചിത്ര മേഖല കൈകോര്‍ക്കുന്നു. സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരായ നീക്കങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ സിനിമാ പ്രവര്‍ത്തകര്‍ ഇന്ന് ചലച്ചിത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും.


Also Read: ഗോരഖ്പുര്‍ ദുരന്തം; ഡോ കഫീല്‍ ഖാനെതിരായ അഴിമതി കേസുകള്‍ യു.പി പൊലീസ് പിന്‍വലിച്ചു


ചിത്രത്തിനു ഐക്യദാര്‍ഢ്യവുമായി 15 മിനിറ്റു നേരം ചലച്ചിത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സിനിമാ ലോകം തീരുമാനിച്ചിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടത്തുന്ന കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയാണ് പ്രതിഷേധത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു. 21 സംഘടനകളാണ് പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഞാന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര്യനാണോ’ എന്ന പേരിലാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി. ഇന്നു വൈകീട്ട 3.30 നാണ് ചലച്ചിത്ര നിര്‍മ്മാണ മേഖല സ്തംഭിക്കുക. രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാവരും പങ്കെടുക്കും.


Dont Miss: ‘ഒരു ബോള്‍ മൂന്ന് അസുലഭ നിമിഷങ്ങള്‍’; കളിയുടേയും മുരളി വിജയിയുടേയും വിധി മാറ്റി മറിച്ച ലങ്കന്‍ താരത്തിന്റെ വീഴ്ച്ച, വീഡിയോ


പത്മാവതി സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച രജപുത്ര സംഘടനകളും ചില ബി.ജെ.പി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.