എഡിറ്റര്‍
എഡിറ്റര്‍
സക്കറിയയുടെ ‘പ്രെയിസ് ദ ലോര്‍ഡ്’ സിനിമയാകുന്നു
എഡിറ്റര്‍
Wednesday 27th June 2012 9:34am

സക്കറിയയുടെ നോവലറ്റ് ‘പ്രെയിസ് ദ ലോര്‍ഡ്’ സിനിമയാകുന്നു. നവാഗതനായ ഷിബു ഗംഗാധരനൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്.

ജനനിയെന്ന ചിത്രത്തില്‍ സംവിധായകന്‍ രാജീവ് നാഥിന്റെ അസിസ്റ്റന്റായാണ് ഷിബു ഗംഗാധരന്‍ സിനിമയിലെത്തുന്നത്. ഷിബുവിന്റെ ആദ്യ ചിത്രമാണ് ‘പ്രെയിസ് ദ ലോര്‍ഡ്’. സാഹിത്യകാരനും തിരക്കഥാകൃത്തുമായ ടി.പി രാജീവനാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിരക്കഥയുടെ ആദ്യ പകുതി ഇതിനകം തന്നെ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ബാക്കിഭാഗം കൂടി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ ‘പ്രെയിസ് ദ ലോര്‍ഡി’ന്റെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

സിനിമയില്‍ പാലായിലെ ധനിക കര്‍ഷകനായ ജോയിയുടെ കഥയാണ് ‘പ്രെയിസ് ദ ലോര്‍ഡ്’ പറയുന്നത്. ജോയിയെ മമ്മൂട്ടി അവതരിപ്പിക്കും. കൃഷിയില്‍ വ്യാപൃതനായി ജീവിക്കുമ്പോഴും പുറംലോകത്തെക്കുറിച്ച് ജോയിക്ക് വലിയ പിടിയില്ല. തന്റെ നാടിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് തികച്ചും അജ്ഞനായ ജോയി യാദൃശ്ചികമായി ഒരു കമിതാക്കളെ പരിചയപ്പെടുന്നതോടെ അയാളുടെ ജീവിതവീക്ഷണം തന്നെ മാറുന്നു. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോനാണ് ‘പ്രെയിസ് ദ ലോര്‍ഡ്’  നിര്‍മ്മിക്കുന്നത്.

Advertisement