എഡിറ്റര്‍
എഡിറ്റര്‍
ബെന്യാമിന്റെ ഇ.എം.എസും പെണ്‍കുട്ടിയും സിനിമയാവുന്നു
എഡിറ്റര്‍
Thursday 28th June 2012 1:24pm

ആടുജീവിതം എന്ന ഒരൊറ്റ നോവലിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ബെന്യാമിന്റെ ഇ.എം.എസും പെണ്‍കുട്ടിയും എന്ന ചെറുകഥ സിനിമയാകുന്നു.

ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാതാവായ റഫീഖ് റാവുത്തറാണ് ഇ.എം.എസും പെണ്‍കുട്ടിയും എന്ന കഥയ്ക്ക് സിനിമാ രൂപം നല്‍കുന്നത്. വിദേശത്തുള്ള ഒരു മലയാളി യുവാവിന്റെ കാറില്‍ ഒരു പെണ്‍കുട്ടി വന്നുപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ഈ കഥയില്‍ പറയുന്നത്.

ശ്രീനിവാസന്‍, നരേന്‍, കനിഹ, ഇന്നസെന്റ്, തമ്പി ആന്റണി, ഗീത തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാവും. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായാണ് നരേന്‍ അഭിനയിക്കുന്നത്. ശ്രീനിവാസന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായി വേഷമിടുന്നു. നഴ്‌സിന്റെ വേഷത്തിലാണ് കനിഹ. എ.ജെ മുഹമ്മദ് ഷഫീക്കിന്റേതാണ് തിരക്കഥ.

ക്രിസ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ഒറ്റപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലും അമേരിക്കയിലുമായാണ് ചിത്രീകരണം നടക്കുക. ജയാനന്‍ വിന്‍സെന്റാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ബെന്യാമിന്റെ ‘ആടുജിവിതം’ സിനിമയാക്കുമെന്ന് ബ്ലസി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ജോലികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

Advertisement