തിരുവനന്തപുരം: ഒരിക്കല്‍ തള്ളിയ ചിത്രം ഫിലിം ഫെസ്റ്റിവലില്‍ വീണ്ടും പരിഗണിക്കുന്നതില്‍ കുഴപ്പമില്ലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി പറഞ്ഞു.

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്നേയുള്ളൂ. മലയാളസിനിമ ഇന്ന് എന്നത് മത്സരവിഭാഗമല്ല. ചിത്രസൂത്രത്തെ ഉള്‍പ്പെടുത്തിയതില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ താനത് ഏല്‍്ക്കുന്നു. തന്റെ ആവശ്യപ്രകാരമാണ് ചിത്രസൂത്രത്തെ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചാമതു കേരള രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചു മികച്ച അന്യഭാഷ ചലച്ചിത്ര പ്രതിഭയ്ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജര്‍മന്‍ സംവിധായകന്‍ വെര്‍ണോട് ഹെര്‍സോഗിന്. ചലച്ചിത്ര മേള ഡിസംബര്‍ 10 മുതല്‍ 17വരെ തിരുവനന്തപുരത്തു നടക്കും.സുവര്‍ണ ചകോരം, രജത ചകോരം പുരസ്‌കാര തുക ഉയര്‍ത്തി. സുവര്‍ണ ചകോരം 15 ലക്ഷം രൂപയായും രജത ചകോരം നാലു ലക്ഷം രൂപയായും ആണ് ഉയര്‍ത്തിയത്.