പനജി: നാല്‍പ്പത്തിമൂന്നാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ ഗോവയില്‍ തുടക്കം. ആങ്‌ലിയുടെ ലൈഫ് ഓഫ് പൈയാണ് ഉദ്ഘാടന ചിത്രം.

Ads By Google

അഞ്ച് മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 25 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍. ലോകസിനിമാ വിഭാഗത്തില്‍ 55 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റിട്രോസ്പക്ടീവ് വിഭാഗത്തില്‍ കൊറിയന്‍ സംവിധായകന്‍ കിംകി ഡൂക്കിന്റെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ചലച്ചിത്രോത്സവത്തിന് തിരിതെളിയിക്കും. ഇന്ത്യന്‍ സിനിമകള്‍ ഉള്‍പ്പടെ 15 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രമായ സ്വയംവരം റിലീസായതിന്റെ നാല്‍പതാം വാര്‍ഷികദിനമായ നവംബര്‍ 24ന് ചിത്രം പ്രദര്‍ശിപ്പിക്കും. ഇതിനുപുറമെ ഇന്ത്യയുടെ ചലച്ചിത്രയാത്ര വ്യക്തമാക്കുന്ന 27 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.