അടിമയുടെയും ഉടമയുടെയും കഥയുമായി പ്രശസ്ത ഹോളീവുഡ് സംവിധായകന്‍ ടാരന്റിനോ എത്തുന്നു. ഉടമയുടെ ക്രൂരമായ പെരുമാറ്റത്തില്‍ മനംമടുത്ത അടിമ അയാളോടുള്ള പ്രതികാരവുമായി നാളുകള്‍ തള്ളിനീക്കുന്ന കഥയാണ് ജാംഗോ അണ്‍ചെയിന്‍ഡ് പറയുന്നത്. അമേരിക്കയുടെ ഭീകരമായ ഭൂതകാലത്തിന്റെ ചരിത്രം അന്വേഷിച്ചുള്ള യാത്രയെന്നാണ് ചിത്രത്തെ സംവിധായകന്‍ ടാരന്റിനോ വിശേഷിപ്പിക്കുന്നത്.

യജമാനനോട് പ്രതികാരം ചെയ്യുന്ന അടിമയുടെ കഥ എന്നതിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള സംവിധായകന്റെ പ്രതിഷേധമായിട്ടാണ് സിനിമയെ വിലയിരുത്തപ്പെടുന്നത്.

ക്രൂരനായ ഉടമയുടെ വേഷത്തിലെത്തുന്നത് ടൈറ്റാനിക്കിലൂടെ മലയാളികള്‍ക്ക് ഏറെ പ്രയങ്കരനായ ലിയനാഡോ ഡി കാപ്രിയോ ആണ്. ലിയനാഡോ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജാമി ഫോക്്‌സാണ് ചിത്രത്തില്‍ നായകനാകുന്നത്. വില്‍സ്മിത്തിനെ നായകനാക്കാനായിരുന്നു ടാരന്റിനോ ആദ്യം തീരുമാനിച്ചിരുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് മാസങ്ങള്‍ക്കുമമ്പാണ് ജാമിക്ക് നറുക്കുവീഴുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സിന് ശേഷം ക്വാന്റിന്‍ ടാരിന്റിനോ സംവിധാനം ചെയ്യുന്ന സിനിമയാണ്് ജോംഗോ അണ്‍ചെയിന്‍ഡ്. ചിത്രത്തിന്റെ ട്രെയിലറുകള്‍ ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലെ പരമ്പരാഗത രീതികളെ തച്ചുടക്കുന്നവയാണ് ടാരന്റിനോ സിനിമകള്‍ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും.

Django Unchained – Quentin Tarantino – Trailer… by 6ne_Web