Categories

സുവീരന്റെ അടുത്ത ചിത്രം ശ്രീനിവാസന്റെ തിരക്കഥയില്‍

‘ബ്യാരി’ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയശേഷം സുവീരന്‍ തിരക്കിലാണ്. നാലുഭാഗത്തുനിന്നും അഭിനന്ദനങ്ങളും സ്വീകരണവുമാണ്. ഇതൊക്കെ കഴിഞ്ഞ് തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിലേക്ക് ഒതുങ്ങിക്കൂടാനാണ് സുവീരന്റെ തീരുമാനം.

ശ്രീനിയുടെ തിരക്കഥയിലാണ് സുവീരന്‍ പുതിയ ചിത്രമൊരുക്കുന്നത്. ശ്രീനിവാസനും ലാലു അലക്‌സുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ സൗണ്ട് മെഷീന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ സുവീരന്‍ ശ്രീനിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തിരുന്നു. ആ ചിത്രത്തിലെ നായകനായിരുന്നു ശ്രീനി. ആ ചിത്രം നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലടക്കം പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്.

എന്നാല്‍ ഒരു വലിയ സിനിമയ്ക്ക് വേണ്ടി സുവീരന് ആദ്യം ഡേറ്റ് നല്‍കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ തിരക്കഥ തയ്യാറാക്കാന്‍ പറഞ്ഞു. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം കണ്ടപ്പോള്‍ ഡേറ്റും തന്നു. പക്ഷെ നിര്‍മ്മാതാവിനെ കിട്ടാഞ്ഞതിനാല്‍ ആ സിനിമ ഉപേക്ഷിച്ചു. മെട്രോ വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുവീരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇനിയും ആ സിനിമ ചെയ്യാന്‍ തയ്യാറായാല്‍ ഒരു പക്ഷേ മമ്മൂട്ടി ആ ഡേറ്റ് തന്നേക്കും. മഹാനായ കലാകാരനാണ് അദ്ദേഹം. പക്ഷേ ആലോചിച്ചു മുടങ്ങിപ്പോയ ആ സിനിമയല്ല 2012 ഞാന്‍ ചെയ്യുന്നത്’ സുവീരന്‍ പറഞ്ഞു.

സക്കറിയയുടെ ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും സുവീരന്‍ തിരക്കഥയായി എഴുതിയിരുന്നു. എന്നാല്‍ അത് തിരക്കഥയായി തന്നെ നിന്നു. പിന്നീട് ആ നോവല്‍ വിധേയന്‍ എന്ന പേരില്‍ അടൂര്‍ സിനിമയാക്കി. അത് സുവീരനെ ഏറെ നിരാശയുണ്ടാക്കി. എന്നാല്‍ സുവീരന്‍ പിന്നീട് ആ നോവല്‍ അതേ പേരില്‍ നാടകമാക്കി.

വിധേയന്‍ എന്ന സിനിമയെക്കാള്‍ തനിക്കിഷ്ടം സുവീരന്റെ നാടകമാണെന്ന് സക്കറിയ പിന്നീട് പറയുകയും ചെയ്തിരുന്നു.

Malayalam news
Kerala news in English

Tagged with: |


കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര