തിരുവനന്തപുരം: മികച്ച തിരക്കഥാകൃത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ  അഞ്ജലി മേനോന്റെ പുരസ്‌കാരം റദ്ദാക്കണമെന്ന് ഫിലിം ചേംബര്‍. ചിത്രത്തിന്റെ സെന്‍സര്‍ തീയ്യതിയില്‍  അഞ്ജലി തിരിമറി കാണിച്ചെന്നാരോപിച്ചാണ് ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്.

Ads By Google

Subscribe Us:

മഞ്ചാടിക്കുരു എന്ന ചിത്രത്തിനാണ്  അഞ്ജലി മേനോന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ചിത്രം 2007 ല്‍ സെന്‍സര്‍ ചെയ്തതാണെന്നാണ് ചേംബര്‍ ആരോപിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡിനെയും ചലച്ചിത്ര അക്കാദമിയേയും അഞ്ജലി മേനോന്‍ വഞ്ചിച്ചതായും പുരസ്‌കാരം റദ്ദാക്കിയില്ലെങ്കില്‍ ധാര്‍മികതയുടെ പേരില്‍  അഞ്ജലി മേനോന്‍ അവാര്‍ഡ് നിരസിക്കണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു.