Categories

സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് നിശയില്‍ താരങ്ങള്‍ക്ക് വിലക്ക്

award-function

തിരുവനന്തപുരം: സ്വകാര്യ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്ക്. വിലക്കുമായി ഫിലിം ചേംബറാണ് രംഗത്തെത്തിയിരിക്കുന്നത്.

ഫിലിം ചേംബറിന്റെ നോട്ടീസ് അമ്മ നേതൃത്വത്തിന് കൈമാറി. പങ്കെടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.

ഏതെങ്കിലും കാരണവശാല്‍ താരങ്ങള്‍ പങ്കെടുക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ കൈക്കൊള്ളുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കഴിഞ്ഞമാസം ഇക്കാര്യം കാണിച്ച് ഫിലിം ചേംബര്‍ അമ്മയ്ക്ക് കത്തയച്ചിരുന്നു. ഈ കത്തിന് അമ്മ സംഘടന മറുപടിയും നല്‍കി. എന്നാല്‍ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് വിലക്കുമായി ഫിലിം ചേംബര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Tagged with: