കൊച്ചി: ഫിലിം ചേംബറിന്റെ പാട്ടക്കരാര്‍ റദ്ദാക്കാനും പാട്ടമായി നല്‍കിയ ഭൂമി തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ റവന്യൂവകുപ്പിന് ഉത്തരവ് നല്‍കി. കരാര്‍ കാലാവധി കഴിഞ്ഞ് 7വര്‍ഷമായിട്ടും കരാര്‍ പുതുക്കാത്തതിനെയും ലംഘിച്ചതിനെയും തുടര്‍ന്നാണ് നടപടി.

കരാര്‍ ലംഘിച്ച് ഫിലിം ചേംബര്‍ സ്വകാര്യ ജ്വല്ലറിക്ക് സ്ഥലം വാടകയ്ക്ക് നല്‍കിയതായി കണ്ടെത്തിയിരുന്നു. 14.11ലക്ഷം രൂപ പാട്ടക്കുടിശ്ശികയായി ഫിലിം ചേംബര്‍ നല്‍കാനുമുണ്ട്.

1983ലാണ് കൊച്ചി എം.ജി റോഡിനടുത്തുള്ള സ്ഥലം സര്‍ക്കാര്‍ ഫിലിം ചേംബറിന് ഇരുപതു വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. 2003 കരാര്‍ അവസാനിച്ചു. തുടര്‍ന്ന് കരാര്‍ പുതുക്കാന്‍ ഫിലിം ചേംബര്‍ തയ്യാറായില്ല. കലക്ടറും റവന്യൂവകുപ്പും പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ചേംബര്‍ തയ്യാറായില്ല. കരാര്‍ പുതുക്കേണ്ടതില്ലെന്നായിരുന്നു ചേംബറിന്റെ തീരുമാനം.ഇതേതുടര്‍ന്നാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

തുടര്‍നടപടി സ്വീകരിക്കാന് ലാന്റ് റവന്യൂ കമ്മീഷനേയും ജില്ലാകലക്ടറേയും ചുമതലപ്പെടുത്തി.