Categories

സ്വകാര്യ ചാനലുകളിലെ പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്

film-awards

കൊച്ചി: താരങ്ങള്‍ക്കെതിരെ വിലക്കുമായി  ഫിലിം ചേംബര്‍.

സ്വകാര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളിലും താരനിശകളിലും പങ്കെടുക്കുന്നതിനെയാണ് ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്.

ഇക്കാര്യം കാണിച്ച് ഫിലിം ചേംബര്‍ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

തങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാതെ ഇത്തരം പരിപാടികള്‍ക്ക് പങ്കെടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫിലിംചേംബറിന്റെ നിലപാട്.

താരങ്ങള്‍ പങ്കെടുക്കുന്ന താരനിശകളും സ്വകാര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ തിയേറ്ററുകളില്‍ ആളുകള്‍ വരാതെയാവുന്നുവെന്നും ഇത് തിയേറ്റര്‍ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കാണിച്ചാണ് ഫിലിംചേംബര്‍ ഈ നടപടിയിലെത്തിയിരിക്കുന്നത്.

Tagged with: