നാട്ടില്‍ അപകടകരമാം വിധം വര്‍ധിച്ച് വരുന്ന ദുരാചാര പോലീസ് അക്രമങ്ങള്‍ക്കെതിരെ മലയാളത്തില്‍ സിനിമ വരുന്നു. ‘കാര്‍ട്ടൂണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യസംവിധായകനായ സഹീദ് അറാഫത്താണ്.

Ads By Google

ലാസര്‍ ഷൈന്‍, രതീഷ്, രവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ന്യൂ ജനറേഷന്‍ മോഡല്‍ ചിത്രമാണ് കാര്‍ട്ടൂണ്‍ എന്നാണ് സംവിധായകന്‍ പറയുന്നത്.

റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. ബോംബെ മാര്‍ച്ച് 12, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് നിര്‍മിക്കുന്ന ചിത്രമാണ് കാര്‍ട്ടൂണ്‍.

യുവതാരങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രം പറയുന്നത് ഒരു യുവാവ് രാത്രിയില്‍ നടത്തുന്ന യാത്രയിലുണ്ടാകുന്ന അവിചാരിത സംഭവങ്ങളാണ്.

പ്രദീപ് നായരാണ് കാര്‍ട്ടൂണിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.