എഡിറ്റര്‍
എഡിറ്റര്‍
സിനിമാനടി ലീനാ മരിയാ പോള്‍ ദല്‍ഹിയില്‍ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 28th May 2013 6:31pm

leena.maria

ന്യൂദല്‍ഹി:  മലയാള സിനിമാനടി ലീന മരിയ പോള്‍ ദല്‍ഹിയില്‍ അറസ്റ്റിലായി. ന്യൂദല്‍ഹിയിലെ അസോളയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം ലിവിംഗ് പാര്‍ട്ണര്‍ ബാലാജി ചന്ദ്രശേഖറും കൂടെയുണ്ടായിരുന്നു.
Ads By Google

ആള്‍മാറാട്ടം, വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ലീനയ്‌ക്കെതിരെ  ചുമത്തിയിട്ടുള്ളത്.

ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് ലീന മരിയ അറസ്റ്റിലായത്.

ലീനയുടെ പക്കല്‍നിന്ന് ഒമ്പതു കാറുകളും 84 വാച്ചുകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മുന്‍ സൈനികരടക്കം ഏഴോളം സ്വകാര്യ സുരക്ഷാ സംഘം അറസ്റ്റിലാകുമ്പോള്‍ ലീനക്കൊപ്പമുണ്ടയിരുന്നു.ഇവര്‍ ലൈസന്‍സില്ലാതെ ആയുധങ്ങളും കൈവശം വെച്ചതിനാല്‍ ആയുധനിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദുബായിയില്‍ ജനിച്ചുവളര്‍ന്ന ലീന കേരളത്തില്‍ ചാലക്കുടി സ്വദേശിയാണ്.  ചെന്നൈയിലെത്തിയശേഷമാണ് സിനിമകളില്‍ അഭിയനിച്ചുതുടങ്ങുന്നത്.  കേരളാ കഫേ,
കോബ്ര, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

Advertisement