Categories

സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് വിലക്കില്ല

stage-show

സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നതിന് സിനിമാതാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

താരസംഘടനയായ അമ്മ  അസോസിയേഷനോട് ഇത് സംബന്ധിച്ച നിലപാടറിയിക്കാന്‍ വിശദീകരണം ചോദിക്കുകയാണ് ഉണ്ടായതെന്നും വൈകാതെ ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് മിലന്‍ ജലീല്‍ അറിയിച്ചു.

ചേംബര്‍ ഈ ദൗത്യം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഏല്‍പ്പിക്കുകയായിരുന്നു.

ടിവിയില്‍ താരങ്ങളുടെ പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ തിയറ്റര്‍ കലക്ഷനെ ബാധിക്കുന്നതിനാല്‍ തിയറ്ററുടമകളാണ് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു ഫിലിം ചേംബറിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയെ  സിസിഎല്‍ മല്‍സരങ്ങളും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. താരസംഘടന അമ്മയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇത് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നതിന് സിനിമാതാരങ്ങള്‍ക്ക് ഫിലിം ചേംബര്‍ വിലക്കേര്‍പ്പെടുത്തിയതായ വാര്‍ത്ത വന്നിരുന്നു.

Tagged with: