സന്‍ആ: പസിഡന്റ് അലി അബ്ദുള്ള സ്വാലിഹ് യെമനില്‍ തിരച്ചെത്തിയതിനു പിന്നാലെ തലസ്ഥാനമായ സന്‍ആയില്‍ പ്രക്ഷേകാഭകര്‍ക്കു നേരെയുണ്ടായ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ മരിച്ചു. സ്വാലിഹിന്റെ മകന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ് പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെച്ചത്. സൈന്യം മോര്‍ട്ടാര്‍ ആക്രമണവും നടത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് വെടിവെയ്പ്പ് നടന്നത്.

ജനാധിപത്യ പ്രക്ഷോഭകാരികളുടെ വധശ്രമത്തെത്തുടര്‍ന്ന് ചികിത്സാര്‍ഥം സൗദി അറേബ്യയിലേക്ക് രക്ഷപ്പെട്ട യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സ്വാലിഹ് മൂന്നുമാസത്തിനു ശേഷമാണ് രാജ്യത്ത് തിരിച്ചെത്തിയത്. സന്‍ആയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിനു സമീപമുണ്ടായ റോക്കറ്റാക്രമണത്തില്‍ സ്വാലിഹിനു പൊള്ളലേല്‍ക്കുകയായിരുന്നു. ജനാധിപത്യ പ്രക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വാലിഹ് സൗദിയിലേക്ക് പാലായനം ചെയ്തതാണെന്നും ആക്ഷേപം ഉണ്ടായിരുന്നു.

പ്രക്ഷോഭകരും പ്രസിഡന്റിന്റെ പക്ഷക്കാരും തമ്മിലുള്ള സംഘട്ടനങ്ങള്‍ യെമനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.